Saturday, August 3, 2013

അതിരുകള്‍

ചെമ്പരത്തിയിലും
കൊങ്ങിണിയിലും
തുടങ്ങിയ
അതിര്‍വരമ്പുകളാണ് ,
അതിനപ്പുറവും സൌഹൃദങ്ങള്‍
വള്ളികളായി വളര്‍ന്നിരുന്നു ... !

പിന്നെയെപ്പൊഴോ മുള്ളുകളും
കുപ്പിച്ചില്ലുകളും കരിങ്കൽച്ചീളുകളും
കൂർത്തുനിൽക്കാൻ തുടങ്ങി ,
അതിർവരമ്പുകളിൽ !
അന്നും അവിടെയും ഇവിടെയുമായി
സൌഹൃദങ്ങൾ വളർന്നു .. !

ഇന്ന്, മാനംമുട്ടെ
കോണ്‍ക്രീറ്റ് മതിലുകൾക്കുള്ളിൽ
അതിര്‍ത്തികള്‍ ,
അതിനുള്ളില്‍
വാഗ്വാദങ്ങള്‍, പൊട്ടലുകള്‍, ചീറ്റലുകള്‍... !!
ഇതിനിടയിലെവിടെയോ
ബന്ധങ്ങള്‍ വേരറ്റുപോയിരുന്നു ... !!

5 comments:

  1. ഭൂമിയില്‍ സ്പര്‍ശമില്ലാത്ത ജീവിതങ്ങള്‍...
    ആശംസകള്‍

    ReplyDelete
  2. വേലികൾ സുരക്ഷിതമാക്കിയിരുന്ന ജീവിതങ്ങൾ മതിലുകൾ അരക്ഷിതം ആക്കിയിരിക്കുന്നു. വേലി ഒരു തുറന്നിട്ട ജനാല ആയിരുന്നെങ്കിൽ മതിലുകൾ വാതിലുകളാണ് കൊട്ടിയടക്കപ്പെട്ട വാതിലുകൾ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. വളരെ ശരിയായ നിരീക്ഷണം

    ReplyDelete
  5. വളരെ ശരിയായ നിരീക്ഷണം

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete