Tuesday, March 19, 2013

സന്ധ്യ

പകലുടനീളം വിജനമായിരുന്ന
ആകാശപ്പരപ്പിൽ,
മെല്ലെ ചോര പൊടിയുന്നു !
കരിമേഘങ്ങൾ ദൂരെ,
ആൽമരച്ചില്ലകൾക്കിടയിലൂടെ
ചിറകുകൾ നീർത്തി
പറക്കാനൊരുങ്ങുന്നു !
പ്രിയങ്കരീ സന്ധ്യേ ,
നിന്നിലലിയാൻ
ഓർമ്മകളുടെ സഞ്ചാരവീഥിയിലൂടെ
വേനൽത്തിളപ്പിലൂടെ
എത്രയോ കവിമാനസങ്ങൾ ... !! 

9 comments:

  1. നല്ല കവിത..

    ആ ചിത്രം,വേണ്ടിയിരുന്നില്ല എന്നു തോന്നി.(ഒരഭിപ്രായം മാത്രം)

    ശുഭാശംസകൾ......

    ReplyDelete
  2. കവിമാനസം പ്രിയം

    ReplyDelete
  3. കവിമാനസങ്ങള്‍
    ആശംസകള്‍

    ReplyDelete
  4. എല്ലാ കവി മാനസങ്ങളും പറക്കട്ടെ

    ReplyDelete
  5. പ്രിയങ്കരീ സന്ധ്യേ... അസ്തമയം.. പകലിനെ കൈവെടിയുന്ന വിണ്ണിന്റെ മാറിലെ രക്തകണങ്ങള്‍..,... ആശംസകള്‍ നിശാഗന്ധീ..

    ReplyDelete
  6. സന്ധ്യക്കിത്തിരി സിന്ദൂരം ..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ആകാശത്തിനോ കരിമേഘങ്ങള്‍ക്കോ
    പ്രിയങ്കരിയായ സന്ധ്യക്കോ അറിയുമോ
    എന്നൊക്കെയോ എവിടെയൊക്കയോ
    മെല്ലെ പൊടിഞ്ഞ ചോരത്തുള്ളികളാണ്
    എത്രയോ കവിമാനസങ്ങള്‍ക്കു ജന്മം നല്‍കിയതെന്ന്..?

    ReplyDelete