Wednesday, November 14, 2012

യുദ്ധം

യുദ്ധം ചെയ്യുന്ന പടയാളിയുടെ
നെഞ്ചിടിപ്പാണെന്‍റെ ഇന്നുകള്‍ക്ക് !
പിഞ്ഞിയ ജീവിതഭാണ്ഡത്തില്‍
തീയും ക്രോധവും വാരിക്കൂട്ടി
ഞാനെന്‍റെ സ്വപ്നങ്ങളെ
വിരട്ടിയോടിക്കാന്‍ ശ്രമിക്കുകയാണ് ,
സംഭരിച്ചതെല്ലാം
ഒരുവശം ചേര്‍ന്ന്
ചോര്‍ന്നുപോകുന്നതറിയാതെ !!

4 comments:

  1. ഇന്ന് ശിശുദിനമല്ലേ... കുഞ്ഞുങ്ങള്ക്കാ്യി ഒരു കുഞ്ഞു കവിത പ്രതീക്ഷിക്കുന്നു...

    ReplyDelete
  2. എന്താണ് ചോര്‍ന്ന് പോകുന്നത്?
    സ്വപ്നമോ തീയോ ക്രോധമോ

    ReplyDelete
  3. പിഞ്ഞിയ ഭാണ്ഡത്തില്‍ തീയും ക്രോധവും വാരിക്കൂട്ടി ഒരു വൃഥാ പടപ്പുറപ്പാട് ...........നല്ല വരികള്‍ .ആശംസകള്‍ !

    ReplyDelete
  4. ഞാനിവിടെ ആദ്യം......കവിതാസാഗരം കണ്ട് പശുക്കുട്ടി നീന്തലറിയാതെ പകച്ചു നില്‍ക്കുന്നു. സാരമില്ല, പതുക്കെ നീന്തിക്കൊള്ളാം.

    ഈ വാക്കനുഗ്രഹം എന്നും ഉണ്ടാകട്ടെ...

    ReplyDelete