Tuesday, September 4, 2012

പിസ്താതോട്ടങ്ങള്‍ !

പൌര്‍ണ്ണമി രാവുകളില്‍,
നിലാവും ഭൂമിയും അനുരാഗത്തിലാഴുമ്പോള്‍ ,
സ്വപ്‌നങ്ങള്‍ വിടര്‍ന്നു പരിലസിക്കുമ്പോള്‍ ,
കണ്ണുകള്‍ ഇരുളില്‍ കുളിക്കാനിറങ്ങുമ്പോള്‍  ,
പിസ്താമരങ്ങള്‍ നിറഞ്ഞ വയലുകളില്‍ 
പ്രകൃതി പാടുന്ന പാട്ടു കേള്‍ക്കാമത്രേ ...!
നിലാവ് തൊടുന്ന രാത്രിയില്‍ മാത്രം,
തോട് പൊട്ടിച്ച് , 
വെളിച്ചം കുടിക്കുന്ന വിത്തുകളാണവ !

7 comments:

  1. കഴിഞ്ഞ ദിവസം സിറിയയില്‍ പോയപ്പോള്‍ , അവിടുന്ന്‍ കിട്ടിയ ഒരു വിവരമാണ് ഇത്. പൂര്‍ണ്ണചന്ദ്ര ദിവസങ്ങളില്‍, പിസ്താ തോട്ടങ്ങളില്‍ പോയാല്‍ , കട്ടിയുള്ള തോടുകള്‍ പൊട്ടുന്ന ചെറിയ ശബ്ദം പാട്ടുപോലെ കേള്‍ക്കാമത്രെ ! ആ തോടുകള്‍ക്കുള്ളിലാണ് പിസ്തയുള്ളത് !

    ReplyDelete
  2. ആദ്യ അറിവാണേട്ടൊ ....
    പങ്ക് വച്ചതില്‍ നന്ദി ...
    അതും നല്ല വാക്കുകള്‍ കൊണ്ട് ...

    ReplyDelete
  3. കവിത കൊള്ളാം. അപ്പോള്‍ സിറിയയില്‍ പോയത് കവിതയെഴുതാനും പിസ്ത കഴിക്കാനും ആണോ?

    ReplyDelete
  4. Nice poem.

    In Syria!!! At this time of danger!!!

    ReplyDelete
  5. ഈ പുതിയ അറിവു പകർന്നു തന്നതിനു നന്ദി.
    (സിറിയയിൽ പൊട്ടുന്നത്‌ കേട്ടത്‌ പിസ്ത തന്നെയായിരുന്നോ ?)

    ReplyDelete