Saturday, August 11, 2012

വഴികള്‍

പോകുന്നതൊരിടത്തേയ്ക്കാണെങ്കിലും
നടക്കുന്ന വഴികള്‍
തമ്മിലെന്തൊരു അന്തരമല്ലേ ?
കണ്ടു മടുത്തും
അത്ഭുതത്തോടെ നോക്കിയും
അനേകം കാഴ്ച്ചകളിലൂടെ
തെറ്റിയും തിരുത്തിയും
തേടിയും ഓടിയും
നടന്നും തീര്‍ക്കുന്ന ദൂരങ്ങള്‍ക്കിടയില്‍
ഒന്നുമുരിയാടാതെ
കാലടിയളുടെ കിതപ്പില്‍
നിശ്ചലമായ വഴികള്‍ കുറെ !
വളഞ്ഞും പുളഞ്ഞും,
കല്ലുപാകിയതും ചെമ്മണ്ണിട്ടതുമായ പാതകള്‍
നഗ്നപാദങ്ങളുടെയും ,
കൂര്‍ത്ത നഖങ്ങളുടെയും,
മൃദുലതയും, വേദനയുമറിഞ്ഞ്
ഒരേ ലക്ഷ്യത്തിലേയ്ക്ക് ....
പാതിയില്‍ നിന്നും
പിന്നെയും നീണ്ടും വഴികളിനിയും !

2 comments:

  1. വഴികള്‍ക്കാണെങ്കില്‍ ഒരന്തവുമില്ല

    ReplyDelete
  2. അന്തമില്ലാത്ത വഴികൾ എന്നെങ്കിലും കൂടിചെരില്ലേ

    ReplyDelete