Sunday, June 19, 2011

വിരഹം ...

അസ്ത്രങ്ങള്‍ക്ക് മുന്‍പില്‍ നീ എന്നെ എറിഞ്ഞു കൊടുക്കുക ...
നിന്റെ കൊപാഗ്നിയിലെന്റെ നിമിഷങ്ങള്‍ ഉരുകി തീരട്ടെ  ...
കൂര്‍ത്ത മുനകള്‍ക്ക് മുന്പിലിന്റെ ജീവന്‍ പിടയട്ടെ.. !
നിന്റെ വീഞ്ഞ് കൊപ്പയിലെന്റെ രക്തം പകരുക...
നിന്റെ ദാഹം ശമിക്കുവോളം ഞാന്‍ മൂകയായിരിക്കും ...
എന്റെ ആത്മാവിനെ നിന്റെ വിശപ്പില്‍ വിഴുങ്ങുക ...
നിന്റെ കനല്‍ കണ്ണുകളില്‍ ഞാന്‍ വെന്തു കൊള്ളട്ടെ.. !
നിന്റെ മുന്‍പില്‍ വേദനയോടെ എന്റെ ചേതന  കേഴുമ്പോഴും
ഞാന്‍ പുഞ്ചിരിക്കാം ...
എങ്കിലും ഒന്ന് മാത്രം... ഒന്ന് മാത്രം...
നിന്റെ വിരഹം അതിജീവിക്കാന്‍ മാത്രം
എന്റെ പ്രാണന് ശേഷിയില്ല ... !!

16 comments:

  1. തീവ്രമായ സ്നെഹമാണല്ലോ. കവിത നന്നായി.

    ReplyDelete
  2. കവിത മൊത്തത്തില്‍ കൊള്ളാം.അക്ഷരത്തെറ്റുകള്‍ കുറയ്ക്കുക. "കോപാഗ്നി"യല്ലേ, 'കോപ്പ' , "ഉരുകിത്തീരട്ടെ" എന്നായാല്‍ ഒരു ശക്തി കിട്ടില്ലേ?
    .
    ആശംസകള്‍ നേരുന്നു

    ReplyDelete
  3. ബലിപീഠത്തില്‍ സ്വയം കയറി കിടക്കുന്ന ബലിമൃഗം...

    ReplyDelete
  4. നീ എന്നെ കൊന്നോളൂ
    എന്നാലും ഇട്ടിട്ട് പോകരുത് എന്നല്ലേ?

    (ഹൂറേയ്...എനിക്കൊരു ഗവിതയുടെ അര്‍ത്ഥം പിടികിട്ടി)

    ReplyDelete
  5. ഹമ്മ! അങ്ങനെ ഈ മൌനത്തിന്‍‍റെ പ്രണയിനി നാല്‍ വരിക്ക് മുകളിലൊന്ന് മിണ്ടി കണ്ടു. അതും ശക്തമായ വരികളിലൂടെ.
    നന്നായിരിക്കുന്നു എന്ന് പറഞ്ഞാലത് വെറും വാക്കാവില്ല.

    കീപ്പിറ്റപ്പ്! ആശംസകള്‍!

    ReplyDelete
  6. നന്നായിരിക്കുന്നു.

    ReplyDelete
  7. കൊള്ളാട്ടോ ..നല്ല കവിത!! വിരഹം അത് തീവ്രമാണ്..അതിപ്പോള്‍ പതുക്കെ പതുക്കെ എനിക്കും മനസ്സിലാകുന്നുണ്ട് :-)

    ReplyDelete
  8. നന്നായിട്ടുണ്ട് !!

    ReplyDelete
  9. വിരഹം =നേരത്തെ പറഞ്ഞതൊക്കെ
    അപ്പോള്‍ അതിനെ അതിജീവിക്കാം എങ്കില്‍ ഇതിനെയും അതിജീവിക്കാം .എഴുത്ത് പുരോഗമിക്കുന്നുണ്ട് കേട്ടോ .........

    ReplyDelete
  10. കൊള്ളാം ഗ്ലൂഉ നന്നായിട്ടുണ്ട് .. ഒരുപാട് ഇഷ്ടമായി

    ReplyDelete
  11. "നിന്റെ വിരഹം അതിജീവിക്കാന്‍ മാത്രം
    എന്റെ പ്രാണന് ശേഷിയില്ല ... !!"

    നല്ല വരികള്‍.. ഇഷ്ടപ്പെട്ടു.. :)

    ReplyDelete
  12. നിന്റെ വിരഹം അതിജീവിക്കാന്‍ മാത്രം
    എന്റെ പ്രാണന് ശേഷിയില്ല ... !!"
    touching

    ReplyDelete
  13. when we miss sorrows in life missing is life itself

    ReplyDelete
  14. which one is ogirinal? http://sarath-kumar1990.blogspot.com/2011/10/blog-post_29.html or this one?

    ReplyDelete
  15. വിരഹത്തിന്റെ തീവ്രമായ ആവിഷ്കാരം ആണ് കവിത . തികച്ചും ഹൃദയം തുളക്കുന്നത് തന്നെ.കവിത എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  16. വിരഹം ,അതാണ്‌ തീവ്രമായ വികാരം , നന്നായി എഴുതി ,അഭിനന്ദനങ്ങള്‍ !!

    ReplyDelete