Wednesday, December 15, 2010

നിന്‍റെ പ്രണയം...


ഹൃദയത്തിന്റെ അഗാധതയില്‍ മൌനമായിരുന്നു സംഗീതം

എകയായിരുന്നു ഞാന്‍ നിശബ്ദതയെ പ്രണയിക്കുകയായിരുന്നു ..

ചിന്തകളിലെ ഇടതൂര്‍ന്ന വഴിയിലൂടെ നീയെന്ന സ്വപ്നം ,

എന്റെ സംഗീതത്തില്‍ കൂടിപാര്‍ത്തത് ഞാന്‍ പോലും അറിയാതെയാണ് ..
നിമിഷങ്ങളുടെ വേഗതയിലും നിശ്വാസങ്ങളെ ചങ്ങലയ്ക്കിട്ടു ,

നിന്‍റെ ചിത്രം എന്നെ അരിച്ചുതീര്‍ക്കുകയായിരുന്നു

മായ്ക്കാനും മറക്കാനുമാവാതെ എന്നിലെ മൌനത്തെ ചുട്ടെരിച്ചു ,

നീയെന്ന തിരി എന്നില്‍ ഉരുകിത്തീരുന്നു ...

വേര്‍പാടിന്റെ ഘോരവേദന ജീവനില്‍ തുള്ളിയായി നിറച്ചു ,

ഏതോ പാഴ്ക്കിനാവ് പോലെ മറഞ്ഞതും ,

എന്നിലെ മുറിവുകള്‍ ആഴ്ത്തിയതും നീയാണ് ...

നിന്‍റെ പ്രണയമാണ് ....

5 comments:

  1. Ithu njan thanneyanennu thonnunnu..
    karanam ithile oro variyilum njanundu..
    keep writing...

    ReplyDelete
  2. pranayam - manassil prakashavum kulirmayum pakarunna vikaaram

    ReplyDelete
  3. പ്രണയം വിശുദ്ധമായ ഒരു മുറിവാണ്.
    പ്രണയം ഏകാന്തതയിൽ ഹൃദയം കൊണ്ട് മൌനമായി നാം ആലപിക്കുന്ന അലൌകിക സംഗീതമാണ്.
    സ്വപ്നത്തിൽ നിശബ്ദമായി അടുത്തേക്ക് വരുന്നവന് ചോരയും യാതനയും നൽകാനുള്ള വെമ്പലാണ്
    വേർപാടിന്റെ കനത്ത് കരവലയത്തിൽ പിടയുമ്പോൾ
    താലോലിക്കാൻ മുറിവുകൾ ബാക്കിയാവുന്നതോർത്തൂള്ള
    ആഹ്ലാദമാണ്.

    ഇതൊക്കെ ഞാൻ ഇവിടെ നിന്നും വായിച്ചെടുത്തതാണ്.

    കവിതയിലേക്ക് കുറുകുക, ഗദ്യത്തിന്റെ സമതലങ്ങളിൽ ഒരുപാട് പടരാതെ

    ReplyDelete