Friday, June 4, 2010

പൂക്കാന്‍ മറന്ന നിശാഗന്ധി ...


പാതിരക്കാറ്റില്‍ ഞാന്‍ മയങ്ങിയില്ല...
വിടരാന്‍
തുടിക്കുമെന്‍ ലോലമാം ളങ്ങളെ ,
വസന്തത്തിന്‍
ചെറുചാറ്റല്‍മഴയില്‍ പൊതിഞ്ഞ് ,
പൂത്തുലഞ്ഞ
മാമരങ്ങള്‍ത്തന്‍ ചുവട്ടില്‍ നിലംപറ്റിക്കിടന്നു ...
പകലിന്‍
വിഭ്രാന്തമാം കരങ്ങളാല്‍ ,
പ്രഹര
മേറ്റു ഞാന്‍ ,കൂമ്പി നിന്നതും ...
തെല്ലകലത്തെ
കാവുകളില്‍ ,
കുയിലുകള്‍
പാടിയ സന്ധ്യാജപങ്ങളില്‍ ,
എന്‍
മനമുണര്‍ന്നതും ...
ഇടറിയ
സ്വരങ്ങളാല്‍ മണ്ണിന്‍ മാറില്‍ ,
ജലകണങ്ങള്‍
ഇറ്റു വീണതും ...
വഴി
തെറ്റിയലഞ്ഞൊരു മന്ദമാരുതനെ ,
മേഘ
ക്കണികകള്‍ വാരിപ്പുര്‍ന്നതും ...
എല്ലാമെല്ലാം
ധ്യാനിച്ച്‌ നില്‍ക്കവേ ...
ഞാന്‍
പൂവിടാന്‍ മറന്ന രാവും യാത്രചൊല്ലി മടങ്ങയോ..... ??

4 comments:

  1. ഒരു ഫോട്ടോ ബ്ലോഗ്‌ തുടങ്ങാമല്ലോ അല്ലെ ? അതിനുള്ള എല്ലാ സ്കോപ്പും ഉണ്ട് :-P

    ReplyDelete
  2. രാവിനു ഇക്കിളി കൂട്ടാന്‍ ഇനിയും നിശാഗന്ധികള്‍ വിരിയട്ടെ....

    ആശംസകള്‍ ....

    ReplyDelete